സീസണ്‍ വാച്ച് അറിയിപ്പ്|-സീസണ്‍വാച്ചില്‍ പങ്കാളികളായ എല്ലാ സ്കൂളുകളും 2013 ആഗസ്റ്റ് 30 നു മുമ്പായി സ്കൂളുകളില്‍ താല്‍പര്യമുള്ള കുട്ടികളെ ചുമതല ഏല്പിക്കേണ്ടതും പ്രവര്‍ത്തനം തുടങ്ങേണ്ടതുമാണ്|
Image Hosted At MyspaceGens
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു

സീസണ്‍വാച്ച് ആഗസ്റ്റ് 30 നകം ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളില്‍ ആരംഭിക്കണം

ഹരിപ്പാട് -മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ സയന്‍സ് ഇനിഷ്യേറ്റീവ് , സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന സീസണ്‍ വാച്ചിന്റെ പ്രവര്‍ത്തനം ആഗസ്റ്റ് 30 നകം സ്കൂളുകളില്‍ ആരംഭിക്കേണ്ടതാണ്. ഇതിനായുള്ള കുട്ടികളുടെ സംഘം എത്രയുംവേഗം രൂപീകരിക്കേണ്ടതാണ്.നിരീക്ഷണവിവരങ്ങള്‍ നല്‍കേണ്ട സൈറ്റില്‍‍ പ്രവേശിക്കാനുള്ള യൂസര്‍ നെയിം, പാസ് വേ‍ഡ് എന്നിവ സ്കൂളുകളിലെ ബന്ധപ്പെട്ട കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്ക് എസ്.എം.എസ് ആയി അയച്ചിട്ടുണ്ട്.ലഭിക്കാത്തവര്‍ സയന്‍സ് ഇനിഷ്യേറ്റീവ് കോ-ഓര്‍‍ഡിനേറ്റര്‍മാരേയോ സബ് ജില്ലാ സയന്‍സ് ക്ലബ്ബ് സെക്രട്ടറിയേയോ സമീപിക്കേണ്ടതാണ്.

1 comments:

Unknown said...

I am Nizar, Seasonwatch coordinator. Happy to see this news. Please call me if you face any doubts about seasonwatch. 9446447666.

Thanks

Post a Comment