സലില്‍ കുമാര്‍.കെ (സീഡ് കോ-ഓര്‍ഡിനേറ്റര്‍, നടുവട്ടം വി.എച്ച്.എസ്.എസ് ,പള്ളിപ്പാട് )
ചേപ്പാട്:മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളില്‍ പൂക്കുന്ന മാവ് ആഗസ്റ്റ് പകുതിയോടുകൂടി പൂത്തുനില്ക്കുന്ന കാഴ്ച വഴിയാത്രക്കാരെ അമ്പരപ്പിക്കുന്നു. ചേപ്പാട് എന്‍.ടി.പി.സി ടൗണ്‍ഷിപ്പില്‍ ത്രിവേണിമാര്ക്കറ്റിന്റെ ഗേറ്റിനരികില്‍ നില്ക്കുന്ന മാവാണ് പൂങ്കുലകളുമായി നിറഞ്ഞ് നില്‍ക്കുന്നത്. ഈ പ്രദേശത്ത് മറ്റൊരിടത്തും മാവ് പൂത്തുനില്ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അന്തരീക്ഷതാപനിലയിലുണ്ടായ വര്‍ദ്ധനവാകാം ഇതിനുകാരണമെന്ന് അനുമാനിക്കപ്പെടുന്നു. കാലാവസ്ഥാവ്യതിയാനം മൂലം കണിക്കൊന്നപോലും കാലംതെറ്റി പൂക്കുന്ന കാഴ്ച സര്‍വ്വ സാധാരണമായിക്കഴിഞ്ഞു
0 comments:
Post a Comment