സീസണ്‍ വാച്ച് അറിയിപ്പ്|-സീസണ്‍വാച്ചില്‍ പങ്കാളികളായ എല്ലാ സ്കൂളുകളും 2013 ആഗസ്റ്റ് 30 നു മുമ്പായി സ്കൂളുകളില്‍ താല്‍പര്യമുള്ള കുട്ടികളെ ചുമതല ഏല്പിക്കേണ്ടതും പ്രവര്‍ത്തനം തുടങ്ങേണ്ടതുമാണ്|
Image Hosted At MyspaceGens
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു

എസ്.എന്‍.വി. യു.പി. സ്‌കൂളില്‍ മാതൃഭൂമി സീഡ് സീസണ്‍ വാച്ചിന് തുടക്കമായി

മുതുകുളം: മാതൃഭൂമി സീഡ് തുടക്കമിട്ട സീസണ്‍ വാച്ചിന് മുതുകുളം കൊല്ലകല്‍ എസ്.എന്‍.വി. യു.പി സ്‌കൂളില്‍ തുടക്കമായി.ആദ്യഘട്ടത്തില്‍ 25 വൃക്ഷങ്ങളാണ് പഠനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധ്യാപകരും സീഡ് ക്ലബ് അംഗങ്ങളും പരിപാടികളില്‍ ഉള്‍പ്പെടുത്തിയ മരങ്ങളുടെ നിരീക്ഷണത്തിനെത്തി. തങ്ങള്‍ തിരഞ്ഞെടുത്ത മരങ്ങള്‍ കാണാന്‍ കൂട്ടുകാരും അധ്യാപകരുമെത്തിയത് കുട്ടികള്‍ക്ക് അഭിമാനമായി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹരീഷ്, ശാസ്ത്രാധ്യാപിക ജെ. ഗീത എന്നിവര്‍ നേതൃത്വം നല്‍കി.

0 comments:

Post a Comment