സീസണ്‍ വാച്ച് അറിയിപ്പ്|-സീസണ്‍വാച്ചില്‍ പങ്കാളികളായ എല്ലാ സ്കൂളുകളും 2013 ആഗസ്റ്റ് 30 നു മുമ്പായി സ്കൂളുകളില്‍ താല്‍പര്യമുള്ള കുട്ടികളെ ചുമതല ഏല്പിക്കേണ്ടതും പ്രവര്‍ത്തനം തുടങ്ങേണ്ടതുമാണ്|
Image Hosted At MyspaceGens
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു

സ്കൂളുകളുടെ ഇ- മെയില്‍ വിലാസം നല്‍കാനുള്ള അവസാനതീയതി സെപ്തംബര്‍ 11


ഹരിപ്പാട്- സീസണ്‍വാച്ചുമായി ബന്ധപ്പെട്ട സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സീസണ്‍വാച്ചില്‍ പങ്കാളികളായ സ്കൂളുകള്‍ തങ്ങളുടെ  ഇ- മെയില്‍ വിലാസം സെപ്തംബര്‍ 11 ന് 5 മണിക്ക് മുമ്പായി സയന്‍സ് ഇനിഷ്യേറ്റീവിന്റെ സീസണ്‍വാച്ചിനായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വെബ്സൈറ്റില്‍ നല്‍കേണ്ടതാണ്. ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ മരനീരീക്ഷണവിവരങ്ങള്‍ സൈറ്റിലേക്ക് നല്‍കാനാവുകയുള്ളു..സൈറ്റ് പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കേണ്ടതിനാല്‍  ഇ- മെയില്‍ വിലാസം അടിയന്തിരമായി നല്കാന്‍ സീസണ്‍വാച്ച് സ്കൂള്‍ കോ- ഓര്‍ഡിനേറ്റര്‍മാരും സയന്‍സ് ഇനിഷ്യേറ്റീവ് കോ- ഓര്‍ഡിനേറ്റര്‍മാരും സ്കൂള്‍ സയന്‍സ് ക്ലബ് കോ- ഓര്‍ഡിനേറ്റര്‍മാരും അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്.

0 comments:

Post a Comment