സീസണ്‍ വാച്ച് അറിയിപ്പ്|-സീസണ്‍വാച്ചില്‍ പങ്കാളികളായ എല്ലാ സ്കൂളുകളും 2013 ആഗസ്റ്റ് 30 നു മുമ്പായി സ്കൂളുകളില്‍ താല്‍പര്യമുള്ള കുട്ടികളെ ചുമതല ഏല്പിക്കേണ്ടതും പ്രവര്‍ത്തനം തുടങ്ങേണ്ടതുമാണ്|
Image Hosted At MyspaceGens
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു

പക്ഷിനിരീക്ഷണം അദ്ധ്യാപകര്‍ക്ക് അവസരം




മാതൃഭൂമി സീഡിന്‍റെ ആഭിമുഖ്യത്തില്‍ ആലപ്പുഴ ജില്ലയിലെ 25അദ്ധ്യാപകര്‍ക്കായി പക്ഷിനിരീക്ഷണത്തില്‍ പരിശീലനംനല്‍കുന്നു. ഹരിപ്പാട് സബ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകര്‍ക്കും ഇതില്‍ പങ്കാളിയാകാം. സെപ്തംബര്‍ 19 ന് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. തീയതിയില്‍ മാറ്റം ഉണ്ടാകാം. ഹരിപ്പാട് സബ് ജില്ലയിലെ സ്കൂളുകളിലെ താല്‍പ്പര്യമുള്ള അദ്ധ്യാപകര്‍ സയന്‍സ് ഇനിഷ്യേറ്റീവുമായി ഉടന്‍ ബന്ധപ്പെടേണ്ടതാണ്

0 comments:

Post a Comment